കോഴിക്കോട്ട് മോഷണക്കേസ് പ്രതി പോലീസ് ജീപ്പില്‍ നിന്നും വിലങ്ങുമായി രക്ഷപെട്ടു

കോഴിക്കോട്: മോഷണക്കേസില്‍ പിടിയിലായ പ്രതി പോലീസില്‍ ജീപ്പില്‍ നിന്നിറങ്ങി ഓടി. മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് ഓടപ്പറമ്പില്‍ അജ്മല്‍ (25) ആണ് ബൈപ്പാസില്‍ വച്ച് രക്ഷപെട്ടത്. കൈ വിലങ്ങുമായാണ് പ്രതി രക്ഷപെട്ടിരിക്കുന്നത്.

മോഷണക്കേസില്‍ പിടിയിലായ അജ്മലിനെയും ജുനൈദിനെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. തുടരന്വേഷണത്തിനായി ഇരുവരെയും കൊടുവള്ളി പോലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി തിരികെ ജയിലിലേക്ക് എത്തിക്കുന്നതിനിടെയാണ് തൊണ്ടയാട് ബൈപ്പാസിലെ സിഗ്‌നലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഇരുവരും വാഹനത്തില്‍ നിന്നിറങ്ങി ഓടിയത്.

ജുനൈദിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും അജ്മലിനെ കണ്ടെത്താനായില്ല. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Top