ഞങ്ങൾ തയ്യാറാണ്, നിങ്ങൾ എന്നാണ് തലച്ചോറിലെ വെളിച്ചത്തിന്റെ സ്വിച്ച് ഓൺ ചെയ്യുക

കോഴിക്കോട്: കൊറോണ ഭീഷണിയുടെ ഇരുട്ട് മാറ്റാന്‍ ജനങ്ങള്‍ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്.

ഈ കൊറോണ കാലത്ത് സംഘപരിവാര്‍ നേതാക്കന്മാര്‍ വിഢിത്തം പറയുന്നത് അവരുടെ പ്രസ്ഥാനം പരിശോധിക്കേണ്ട കാര്യമാണെന്നും പക്ഷേ ഒരു പ്രധാനമന്ത്രി തുടര്‍ച്ചയായി ഇങ്ങനെ വിഡ്ഡിത്തം പറയുകയും ശാസ്ത്രബോധത്തിനെതിരായ കാഴ്ചപ്പാടുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് രാജ്യത്തിനുത്തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് റിയാസ് ഇക്കാര്യം ഉന്നയിച്ചത്.

ശാസ്ത്രബോധമുള്ളത് കൊണ്ടാണ് ജനങ്ങള്‍ വീട്ടിലിരിക്കുന്നതും ലോക്ക് ഡൗണ്‍ ഏറ്റെടുത്തതും അതിനാല്‍ ഞങ്ങള്‍ വെളിച്ചത്തിന്റെ സ്വിച്ച് ഓഫ് ചെയ്യാന്‍ തയ്യാറാണ്, നിങ്ങള്‍ എന്നാണ് നിങ്ങളുടെതലച്ചോറിലെ വെളിച്ചത്തിന്റെ സ്വിച്ച് ഓണ്‍ ചെയ്യുകയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിഡ്ഢിത്തങ്ങൾ അംഗീകാരമാക്കി മാറ്റുവാൻ ആഘോഷമാക്കുന്നവരോട്…..

“We are ready to switch off the lights,
but when you will switch on the light in your brain?”

ഈ കൊറോണ കാലത്ത് സംഘപരിവാർ നേതാക്കന്മാർ വിഡ്ഡിത്തം പറയുന്നത് അവരുടെ പ്രസ്ഥാനം പരിശോധിക്കേണ്ട കാര്യമാണ്,പക്ഷേ ഒരു പ്രധാനമന്ത്രി തുടർച്ചയായി ഇങ്ങനെ വിഡ്ഡിത്തം പറയുകയും ശാസ്ത്രബോധത്തിനെതിരായ കാഴ്ചപ്പാടുകൾ സർക്കാർ സംവിധാനങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് രാജ്യത്തിനുത്തന്നെ അപമാനമാണ്.
ആളുകൾ വീട്ടിലിരിക്കുന്നതും,ലോക്ക്ഡൗൺ ജനം ഏറ്റെടുത്തതും ശാസ്ത്രബോധമുള്ളതിനാലാണ്.

കോവിഡ് കാലത്ത് ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം സീരിയല്‍ ദൂരദര്‍ശനില്‍ എല്ലാവരും കാണണമെന്ന് പറയുന്ന കേന്ദ്രമന്ത്രി
പ്രകാശ് ജാവേദ്ക്കർ,

കൊറോണക്കാലത്ത് എല്ലാവരും യോഗ ചെയ്യണമെന്ന് പറയുന്ന പ്രധാനമന്ത്രി,

അന്താക്ഷരി കളിക്കുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനി,

മഹാഭാരത യുദ്ധം 18 ദിവസം കൊണ്ട് വിജയിച്ചു,
21 ദിവസത്തിനുള്ളില്‍ കൊറോണയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്ന പ്രധാനമന്ത്രി……

ഇതൊക്കെയാണ് ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികളുടെ കാഴ്ച്ചപ്പാടുകൾ…

ഇന്ത്യയിലെ കൊച്ചുസംസ്ഥാനമായ കേരളത്തിന്റെ ശാസ്ത്രബോധം ഉയർത്തിപ്പിടിച്ചുള്ള കൊവിഡ് 19 പ്രതിരോധ നടപടികളെ രാജ്യവും ലോകവും അത്ഭുതത്തോടെ വീക്ഷിക്കുകയും മാതൃകയാക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ 9 മണിക്ക് 9 മിനുട്ട് വെളിച്ചം തെളിക്കണമെന്ന പുതിയ വിവരക്കേട്.

“ഞങ്ങൾ വെളിച്ചത്തിന്റെ സ്വിച്ച് ഓഫ് ചെയ്യാൻ തയ്യാറാണ്,
നിങ്ങൾ എന്നാണ് നിങ്ങളുടെ തലച്ചോറിലെ വെളിച്ചത്തിന്റെ സ്വിച്ച് ഓൺ ചെയ്യുക”
-പി എ മുഹമ്മദ് റിയാസ്-

Top