കുടിശ്ശിക 53 ലക്ഷം; കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പാല്‍ വിതരണമില്ലെന്ന് മില്‍മ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് നല്‍കി വരുന്ന പാലിന്റെ വിതരണം നിര്‍ത്തി വയ്ക്കാനൊരുങ്ങി മില്‍മ.

കുടിശ്ശികയായ 53 ലക്ഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും തീര്‍ക്കാത്ത സാഹചര്യത്തിലാണ് പാല്‍ വിതരണം നിര്‍ത്തിവെയ്ക്കാന്‍ മില്‍മ തീരുമാനിച്ചത്.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള രോഗികള്‍ക്കാണ് പാല്‍ നല്‍കുന്നത്. ഇതിനായി ദിവസവും 1200 പാക്കറ്റ് പാലാണ് മെഡിക്കല്‍ കേളേജില്‍ വിതരണം ചെയ്യുന്നത്.

കുടിശ്ശിക തീര്‍ക്കാതെ ജനുവരി 16 മുതല്‍ പാല്‍ വിതരണം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് മില്‍മ ട്രഷറി. 5 ലക്ഷത്തിന്‍ മുകളിലുളള ബില്ലുകള്‍ മാറേണ്ടെന്ന ധന വകുപ്പിന്റെ നിര്‍ദ്ദേശമാണ് മില്‍മയുടെ കുടിശ്ശിക നല്‍കാത്തതിന്റെ നിയന്ത്രണ കാരണമായി പറയുന്നത്.

Top