തിരുവമ്പാടിയില്‍ മാവോയിസ്റ്റുകള്‍ ; അന്വേഷണം ആരംഭിച്ച് പൊലീസ്‌

കോഴിക്കോട്: തിരുവമ്പാടിയില്‍ മാവോയിസ്റ്റുകളെത്തിയതായി വിവരം. തിരുവമ്പാടി മുത്തപ്പന്‍പുഴ എന്ന സ്ഥലത്താണ് ആയുധങ്ങളുമായി മാവോയിസ്റ്റുകളുടെ സംഘം എത്തിയത്.

തുറക്കല്‍ ജോജുവിന്റെ വീട്ടില്‍ എത്തിയ മൂന്നംഗ സംഘം ഇന്നലെ രാത്രി 8.30 മുതല്‍ 10.30 വരെ ഇവിടെയുണ്ടായിരുന്നതായും ഇവരില്‍ ഒരാള്‍ മലയാളിയും മറ്റുള്ളവര്‍ കര്‍ണ്ണാടക, തമിഴ്‌നാട് സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top