കൂടത്തായി; കേസിലെ അവസാന കുറ്റപത്രം നാളെ സമര്‍പ്പിക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ അവസാന കുറ്റപത്രവും നാളെ സമര്‍പ്പിക്കും. ജോളി ആദ്യം കൊലപ്പെടുത്തിയ അന്നമ്മ തോമസിന്റെ കേസിലെ കുറ്റപത്രമാണ് താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നാളെ സമര്‍പ്പിക്കുക.

നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ്കില്‍ വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി കൊലപാതകം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ഈ കേസില്‍ ജോളി മാത്രമാണ് പ്രതി. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

2012 ആഗസ്റ്റ് 22നാണ് കൂടത്തായി കൊലപാതക പരമ്പരയുടെ തുടക്കമായി ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മാതാവായ അന്നമ്മ തോമസിനെ ജോളി കൊലപ്പെടുത്തിയത്. അതിനായി നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ്കില്‍ എന്ന വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. അതിനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്ന് ജോളി വിഷം വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവ്.

Top