രണ്ടാമത് രാജ്യാന്തര വനിതാ ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

കോഴിക്കോട്: രണ്ടാമത് രാജ്യാന്തര വനിതാ ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം. വനിതാ സംവിധായകര്‍ക്ക് പ്രോത്സാഹനമായി കോഴിക്കോട് ടാഗോര്‍ ഹാളില്‍ ആരംഭിക്കുന്ന മേള ഇന്ന് വൈകീട്ട്‌ അഞ്ചിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്യും.

ചലച്ചിത്ര അക്കാദമിയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് ഒരുക്കുന്ന മേള മറ്റ് ചലച്ചിത്രമേളകളില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്ത്രീ സംവിധായകരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാണ് സംഘടിപ്പിച്ചിരിക്കുന്നത്. അങ്ങനെ അഞ്ച് ദിവസങ്ങളിലായി 35 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

2017 ലാണ് ആദ്യമായി രാജ്യാന്തര വനിതാ ചലച്ചിത്രോത്സവത്തിന് കോഴിക്കോട് വേദിയായത്. അന്ന് ലഭിച്ച പിന്തുണയും പ്രോത്സാഹനവും പങ്കാളിത്തവുമാണ് വീണ്ടും ചലച്ചിത്രോത്സവം നടത്താന്‍ പ്രചോദനമായതെന്ന് അധികൃതര്‍ പറയുന്നു.

Top