കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രത്യേക സര്‍വീസ്

കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രത്യേക സര്‍വീസ് നടത്തുമെന്ന് അറിയിച്ചു. നാളെ രാവിലെ 11:15 ന് ആയിരിക്കും വിമാനം ജിദ്ദയിലേക്ക് പുറപ്പെടുക.

സൗദി ജി.എ.സി.എ പുതിയ സര്‍ക്കുലര്‍ പ്രകാരം പ്രവാസികള്‍ക്ക് സൗദിയിലേക്ക് മടങ്ങാനുള്ള 72 മണിക്കൂര്‍ സമയ പരിധി അവസാനിക്കാനിരിക്കെ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് പ്രത്യേക സര്‍വീസ് നടത്തുന്നത്. എം.കെ രാഘവന്‍ എം.പി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരോട് ഈ അവസരം ഉപയോഗപ്പെടുത്താന്‍ എം.പി പറഞ്ഞു.

https://www.facebook.com/mkraghavanmp/posts/1331399980378522

Top