മുന്‍ ഫുട്‌ബോള്‍ താരം കെ.വി.ഉസ്മാന്‍ കോയ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ഫുട്‌ബോള്‍ താരമായിരുന്ന കെ.വി.ഉസ്മാന്‍ കോയ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമില്‍ സ്റ്റോപ്പര്‍ ബാക്കായിരുന്നു ഡെംപോ ഉസ്മാന്‍ എന്നറിയപ്പെട്ടിരുന്ന ഉസ്മാന്‍ കോയ. കോഴിക്കോട് എവിഎം അക്കാദമിയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

ഡെംപോ ഗോവയില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഉസ്മാന്‍ ടൈറ്റാനിയം, പ്രിമിയര്‍ ടയേഴ്‌സ്, ഫാക്ട് ടീമുകളിലും കളിച്ചിട്ടുണ്ട്. 1968ലാണ് അദ്ദേഹം ആദ്യമായി സന്തോഷ് ട്രോഫി കളിച്ചത്. ഉസ്മാന്‌കോയയുടെ സംസ്‌കാരം ഇന്ന് നടക്കും.

Top