ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിച്ച് യുവ ഡോക്ടര്‍ക്ക്‌ ദാരുണാന്ത്യം

കോഴിക്കോട്: ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിച്ച് യുവ ഡോക്ടര്‍ മരിച്ചു. കൂടത്തായി പാലത്തിന് അടുത്ത് വെള്ളിയാഴ്ച ഉച്ചക്ക് മൂന്നുമണിക്കാണ് അപകടം നടന്നത്. കാസര്‍കോട് കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് കുഷാല്‍നഗറില്‍ കരിന്തളം സുകുരമാരന്‍ നായരുടെയും ശോഭനയുടെയും മകനായ വി.വി. സുഭാഷ് കുമാര്‍(26) ആണ് മരിച്ചത്.

കെഎംസിടി മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ സുഭാഷ് കുമാര്‍ ഇവിടെ ഹൗസ് സര്‍ജനായി സേവനം ചെയ്യുകയായിരുന്നു.

സുഭാഷിനെ ഉടന്‍ തന്നെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ഡോ.സുശോഭ് കുമാര്‍ (പെരിയ പ്രാഥമികാരോഗ്യകേന്ദ്രം), സുശാന്ത് കുമാര്‍ (കോട്ടയം മെഡിക്കല്‍ കോളേജ് എംബിബിഎസ് വിദ്യാര്‍ത്ഥി)

Top