കാക്കണഞ്ചേരി ആദിവാസി കോളനിയില്‍ യുവാവ് മരിച്ച നിലയില്‍

dead-body

കോഴിക്കോട്: കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയില്‍ യുവാവ് മരിച്ച നിലയില്‍. രാജഗോപാലന്റെയും ലീലയുടെയും മകന്‍ രോണു(19) വാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ രോണുവിന്റെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വീടിനു പിറകുവശത്തായി രോണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി കാവല്‍ ഏര്‍പ്പെടുത്തി. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Top