കോഴിക്കോട് മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ യുവാവ് കുത്തേറ്റ് മരിച്ചു; അയല്‍വാസി പിടിയില്‍

കോഴിക്കോട്: തോട്ടില്‍പാലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. തൊട്ടില്‍പാലം ബെല്‍മൗണ്ടിലെ ഇടച്ചേരിക്കണ്ടി ആലിയുടെ മകന്‍ അന്‍സാര്‍ (28) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ അയല്‍വാസിയായ അഹമ്മദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ ദിവസം ഒരു സ്ത്രീക്കെതിരേ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് തൊട്ടില്‍പാലം ലീഗ് ഓഫീസില്‍ മധ്യസ്ഥ ചര്‍ച്ചയുണ്ടായിരുന്നു. ഇത് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ഇയാള്‍ക്ക് കുത്തേറ്റത്. അന്‍സാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ പതിച്ചെന്ന് പറയപ്പെടുന്ന സ്ത്രീയുടെ സഹോദരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Top