പക്ഷിപ്പനി; ആശങ്കവേണ്ട,പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു:കെ.രാജു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കപ്പെടാനില്ലെന്ന് വനം-മൃസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല കോഴക്കോട് കളക്ടര്‍ ശ്രീരാം സാംബശിവ റാവുവിന് നല്‍കിയെന്ന് അദ്ദേഹം അറിയിച്ചു.

ഈ സാഹചര്യത്തില്‍ സമീപ പ്രദേശങ്ങളിലെ എല്ലാ വളര്‍ത്തു പക്ഷികളെയും നശിപ്പിക്കേണ്ടി വരുമെന്നും പനി മനുഷ്യരിലേക്ക് പടരുമോ എന്ന് ഇതുവരെ റിപ്പോര്‍ട്ട് ലഭിച്ചില്ലെന്നും നിലവില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രണ്ട് ഫാമുകളിലെയും കോഴികള്‍ക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നിയത് വ്യാഴാഴ്ചയാണ്. മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂര്‍ മേഖലാ ലബോറട്ടറിയിലെ പരിശോധനയില്‍ പക്ഷിപ്പനി സംശയം ബലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ സാമ്പിളുകള്‍ വിമാനമാര്‍ഗം ഭോപ്പാലിലേക്ക് അയയ്ക്കുകയായിരുന്നു. ഭോപ്പാലിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പെട്ടെന്നുതന്നെ റവന്യൂ, തദ്ദേശ വകുപ്പുകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Top