പൊലീസിന്റെ മെനുവില്‍ ഇനി ബീഫ് ഇല്ല; വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് ലീഗ്‌

കോഴിക്കോട്: കേരളാ പൊലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയതില്‍ ബീഫ് വരട്ടി പ്രതിഷേധവുമായി യൂത്ത് ലീഗ്. കോഴിക്കോട് നാദാപുരം പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് യൂത്ത് ലീഗ് ബീഫ് വരട്ടി വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ വിവിധ പൊലീസ് ക്യാമ്പുകളിലാണ് പുതിയ ബാച്ച് പരിശീലനം തുടങ്ങിയിന് പിന്നാലെ പുതിയ ഭക്ഷണ മെനു പൊലീസ് അക്കാദമി പുറത്തിറക്കിയത്.

അതിലാണ് ബീഫ് ഒഴിവാക്കിയത്. ഇതിനെതിരെയാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് ഇവര്‍ ബീഫ് വരട്ടി പ്രതിഷേധിച്ചത്. പൊലീസ് സ്റ്റേഷന് സമീപമുണ്ടായിരുന്നവര്‍ക്കെല്ലാം ബീഫ് വിതരണം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമെ നിരവധി ആളുകള്‍ പ്രതിഷേധം കാണാന്‍ എത്തിച്ചേര്‍ന്നിരുന്നു.

Top