അമിത് ഷായ്‌ക്കെതിരെ ‘ബ്ലാക്ക് വാള്‍’ തീര്‍ക്കാനൊരുങ്ങി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി യൂത്ത് ലീഗ്. മന്ത്രി കേരളത്തിലെത്തുന്ന ദിവസം ബ്ലാക്ക് വാള്‍ പ്രതിഷേധം തീര്‍ക്കുമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പറഞ്ഞു.

ആര്‍എസ്എസ് ഭീകരവാദികളാണ് ജെഎന്‍യു ആക്രമണത്തിന് പിന്നില്‍ അതിനാല്‍ ഇതിലുള്ള പ്രതിഷേധം കൂടിയാണ് കറുത്ത മതില്‍ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 15-ാം തിയതി കരിപ്പൂര്‍ വിമാനത്താവളം മുതല്‍ വെസ്റ്റ്ഹില്‍ ഹെലിപ്പാഡ് വരെ 35 കിലോമീറ്റര്‍ ദൂരത്തിലാണ് ബ്ലാക്ക് വാള്‍ തീര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

റോഡിന് ഇരുവശവും കറുത്ത വസ്ത്രം ധരിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പ്രതിഷേധ മതില്‍ തീര്‍ക്കുന്നത്. പ്രതിഷേധത്തില്‍ ഒരു ലക്ഷം പേര്‍ പങ്കാളികളാകുമെന്നാണ് യൂത്ത് ലീഗിന്റെ വിലയിരുത്തല്‍.

Top