സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട് യുവാവിന് കുത്തേറ്റു; പ്രതി പിടിയില്‍

കോഴിക്കോട്: സാമ്പത്തിക തര്‍ക്കത്തില്‍ തുടര്‍ന്ന് യുവാവിന് കുത്തേറ്റു. കൊടുവള്ളി പാലക്കുറ്റി സ്വദേശി സമീറിനാണ് കുത്തേറ്റത്. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയോടെയാണ് സംഭവം. ചോട്ടാ നിസാര്‍ എന്നയാളാണ് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചത്. നിസാറും സമീറും തമ്മില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം തര്‍ക്കം രൂക്ഷമാവുകയും നിസാര്‍ സമീറിനെ കുത്തിപ്പരിക്കല്‍പ്പിക്കുകയും ചെയ്തത്.

കാലിന് കുത്തേറ്റ സമീര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി വാഹനാപകടത്തില്‍പ്പെട്ടു. മൂഴിക്കലില്‍ വച്ച് ഇയാളുടെ ഇരുചക്രവാഹനം അപകടത്തില്‍ പെടുകയായിരുന്നു. ഇവിടെ വെച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

Top