കോഴിക്കോട് യുവാവ് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

റോഡരികിലെ നടപ്പാതയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത് . രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് പോലീസിനെ വിവരമറിയിച്ചത്. മരിച്ചയാള്‍ അഥിതി തൊഴിലാളി ആണെന്നാണ് സംശയം.

Top