എഴുത്തുകാരനും അധ്യാപകനുമായ എസ് ഇ ജെയിംസ് അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരനും അധ്യാപകനുമായ എസ് ഇ ജെയിംസ് (70) അന്തരിച്ചു. ശനിയാഴ്ച ഉച്ചയോടെ വെള്ളിമാട്കുന്ന് നെടൂളിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ജെയിംസ് ഒറ്റയ്ക്കായിരുന്നു താമസം. പരിസരവാസികളാണ് ആരെയും കാണാത്തിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ വീടിനുള്ളിലെ സ്റ്റെയര്‍കേസില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നും ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.

1980 മുതല്‍ കോഴിക്കോട് കൃസ്ത്യന്‍ കോളേജില്‍ മലയാളം അധ്യാപകനായിരുന്നു ഇദ്ദേഹം. സംവത്സരങ്ങള്‍, മൂവന്തിപ്പൂക്കള്‍ എന്നീ നോവലുകളും വൈദ്യന്‍ കുന്ന് എന്ന കഥാസമാഹാരവും രചിച്ചിട്ടുണ്ട്.

Top