അലനും താഹയും മാവോയിസ്റ്റുകള്‍, അത് പാര്‍ട്ടിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്: മുഹമ്മദ് റിയാസ്

കോഴിക്കോട്: അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി പി.എ.മുഹമ്മദ് റിയാസ്. ഇരുവരും മാവോയിസ്റ്റുകളാണെന്നാണ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിഷ്‌കളങ്കരെയാണ് പോലീസ് പിടിച്ചതെന്ന് ആര്‍ക്കും അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റുകളായി സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരു പ്രസ്ഥാനത്തില്‍നിന്ന് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

അലനും താഹയും മാവോയിസ്റ്റുകളെല്ലെന്ന് പി. മോഹനന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ടുതട്ടിലാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതും മുഹമ്മദ് റിയാസ് ആരോപിച്ചു.

Top