കോഴിക്കോട് 40 ലക്ഷത്തിന്റെ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 40 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്‌ക്വാഡാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.

പ്രതികളില്‍ ഒരാള്‍ക്ക് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന സംശയമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

 

Top