വാഹനാപകടത്തില്‍ വടക്കെ മലബാറിലെ തെയ്യം കലാകാരന്‍ മരിച്ചു

കോഴിക്കോട്: വാഹനാപകടത്തില്‍ തെയ്യം കലാകാരന്‍ മരിച്ചു. ബൈക്ക് ഇടിച്ചാണ് ഇയാള്‍ മരിച്ചത്. കൊയിലാണ്ടി കുറുവങ്ങാട് മണ്ണാറക്കല്‍ ചന്തുക്കുട്ടി (80) ആണ് മരിച്ചത്.

വടക്കെ മലബാറിലെ വിവിധ ക്ഷേത്രങ്ങളില്‍ തെയ്യം അവതരിപ്പിക്കുന്ന കലാകാരനാണ് ഇദ്ദേഹം. കൊയിലാണ്ടിക്കടുത്തുള്ള കുറുവങ്ങാട് എന്ന സ്ഥലത്ത് വച്ചാണ് ചന്തുക്കുട്ടിയെ ബൈക്കിടിച്ചത്.

Top