കോഴിക്കോട്ടും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ച് കളക്ടര്‍

കോഴിക്കോട്: കോഴിക്കോട്ടും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ച് കളക്ടര്‍. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കൊടിയത്തൂര്‍, കുമാരനല്ലൂര്‍ വില്ലേജുകളിലാണ് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഉള്ളത്. കൊയിലാണ്ടി താലൂക്കില്‍ 31 ക്യാമ്പുകള്‍ സജ്ജമാക്കിയിരിക്കുന്നു. താമരശ്ശേരിയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ 20 ബുധനാഴ്ച മുതല്‍ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ച് പെയ്യുന്ന അതിശക്തമായ മഴ തുടര്‍ച്ചയായി അപകടം വിതയ്ക്കുന്ന സാഹചര്യമുണ്ട്. ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ട് തന്നെ വലിയ അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്. നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റി കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Top