കോഴിക്കോട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂർ കാരാട്ട് കടവിൽ ഇന്നലെ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പാഴൂർ പമ്പ്ഹൗസിൻ്റെ സമീപത്തു നിന്നാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് 7 മണിയോടുകൂടിയാണ് കാരാട്ട് സ്വദേശിനി ഉമ്മാച്ചുകുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഉമ്മാച്ചുകുട്ടിയുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വീടിന് തൊട്ടടുത്തുള്ള കാരാട്ട് കടവിൽ വച്ച് കണ്ടെടുത്തത്. തുടർന്ന് മുക്കം ഫയർഫോഴ്സും പൊലീസും സന്നദ്ധപ്രവർത്തകരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്.

Top