കോഴിക്കോട് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Death

കോഴിക്കോട് : കൂരാച്ചുണ്ട് കക്കയത്തിനടുത്ത് തോണിക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൊടുവള്ളി ചവുടിക്കുന്നുമ്മല്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് അബ്ദുള്ള ബാവയാണ് മരിച്ചത്.

കൂട്ടുകാര്‍ക്കൊപ്പം വെള്ളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുടുംബത്തോടൊപ്പമാണ് മുഹമ്മദ് അബ്ദുള്ള ബാവ  ഇവിടെയെത്തിയത്. പടനിലം ഫെയ്‌സ് സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്.  ഉമ്മു സല്‍മയാണ് മാതാവ്.

Top