കോഴിക്കോട് വിദ്യാര്‍ഥിനി വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

കോഴിക്കോട്: താമരശേരിയില്‍ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശേരി മഞ്ചട്ടി തൂവകുന്നുമ്മല്‍ സദാനന്ദന്റെ മകള്‍ സോന(21) ആണ് മരിച്ചത്. വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.

Top