കോഴിക്കോട് വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

suicide

കോഴിക്കോട് : വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപം വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. പുതിയങ്ങാടി സ്വദേശി വന്ദന (17) ആണ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം. നടക്കാവ് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടി ആരംഭിച്ചു.

പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വന്ദന ഒറ്റയില്‍ അക്ഷയകേന്ദ്രത്തില്‍ പോയി തിരികെ വരുമ്പോഴാണ് ട്രെയിനു മുന്നില്‍ ചാടിയത്. ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല.

Top