പൗരത്വ നിയമത്തില്‍ തെറ്റില്ല,പരാതികള്‍ക്ക്‌ കോടതിയെ സമീപിക്കാം: ശ്രീ ശ്രീ രവിശങ്കര്‍

കോഴിക്കോട്: പൗരത്വനിയമത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്കെതിരെ പ്രതികരണവുമായി ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍. കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലാണ് സമരം നടക്കുന്നതെന്നും പൗരത്വ നിയമത്തില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും രവിശങ്കര്‍ പറഞ്ഞു.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഭയാര്‍ത്ഥികളെ സ്വീകരിച്ച പാരമ്പര്യം ഇന്ത്യയുടേത്. അതുകൊണ്ട് തന്നെ പുതിയ നിയമഭേദഗതിയില്‍ തെറ്റില്ലെന്നും പരാതികള്‍ ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും അയോധ്യ പ്രശ്‌നവും ശബരിമല തര്‍ക്കവും കോടതിയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുമുതല്‍ നശിപ്പിക്കുന്ന സമരം വേണ്ടെന്നും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ എങ്കിലും അനുകൂല നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രവിശങ്കര്‍ പറഞ്ഞു.

Top