കോഴിക്കോട് സൗത്ത് ബീച്ചിലെ കടല്‍പാലം പൂര്‍ണമായും പൊളിക്കാന്‍ നീക്കം

കോഴിക്കോട് : സൗത്ത് ബീച്ചിലെ കടല്‍പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് കടല്‍ പാലം പൂര്‍ണമായും പൊളിച്ചു മാറ്റാന്‍ നടപടി തുടങ്ങി.

തകര്‍ന്ന് വീണ സ്ലാബുകള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ജെ.സി.ബി എത്തിച്ച് സ്ലാബുകള്‍ നീക്കി പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സൗത്ത് ബീച്ചിലെ പഴയ കടല്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണത്. ബീച്ചിലെത്തിയ യുവാക്കള്‍ കടല്‍പാലത്തിന് മുകളില്‍ കയറി. ഈ സമയത്ത് പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നുവെന്നാണ് വിവരം. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്.

Top