കോഴിക്കോട് രണ്ടുവയസ്സുകാരന്‍ മരിച്ചത് ഷിഗല്ലെ വൈറസ് ബാധിച്ചല്ലെന്ന് പരിശോധനാഫലം

കോഴിക്കോട്: കോഴിക്കോട് രണ്ടുവയസ്സുകാരന്‍ മരിച്ചത് ഷിഗല്ലെ വൈറസ് ബാധിച്ചല്ലെന്ന് പരിശോധനാഫലം. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച രക്ത സാമ്ബിളിന്റെ ഫലം നെഗറ്റീവായതിന്റെ പശ്ചാത്തലത്തിലാണ് മരണ കാരണം ഷിഗല്ലെ അല്ലെന്ന് വ്യക്തമായത്.

അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ സിയാന്‍ (2) മരിച്ചത് ഷിഗല്ലെ വൈറസ് ബാധിച്ചാണെന്നായിരുന്നു പ്രാഥമിക നിഗമനം.

സിയാന്റെ ഇരട്ട സഹോദരന്‍ ഫയാനും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കേരളത്തില്‍ രണ്ടു പേര്‍ ഷിഗെല്ല വൈറസ് മൂലം മരിച്ചിരുന്നു.

Top