ശമ്പളമില്ലാതിരുന്ന പ്ലസ്ടു അധ്യാപകര്‍ക്ക് വിവിധ സ്‌കൂളുകളില്‍ നിയമനാംഗീകാരം

higher-secondary-teachers

കോഴിക്കോട്: 2014 മുതല്‍ നിയമനവും ശമ്പളവുമില്ലാതെ ജോലി ചെയ്യുന്ന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ക്ക് വവിധ സ്‌കൂളുകളില്‍ നിയമനാംഗീകാരം നല്‍കിത്തുടങ്ങി.

ഇത് സംബന്ധിച്ച ഫയലില്‍ ആര്‍.ഡി.ഡി ഒപ്പുവെച്ചു. അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ അടക്കമുള്ളവര്‍ നിരന്തരം ഇടപെട്ടിരുന്നു.

മുമ്പ് തസ്തിക സൃഷ്ടിക്കാന്‍ വൈകിയത് കാരണം നാല് വര്‍ഷത്തോളം അധ്യാപകര്‍ക്ക് സര്‍വ്വീസ് നഷ്ടമായിരുന്നു. കൂടാതെ തസ്തിക സൃഷ്ടിച്ച് ഗവണ്‍മെന്റ് ഉത്തരവായിട്ടും മാസങ്ങളോളം ഫയല്‍ സംബന്ധമായ തീരുമാനം എടുക്കാതെ വന്നതോടെ കെ.എച്ച്.എസ്.ടി.എ സംഘടനാ നേതാക്കള്‍ ആര്‍ ഡി ഡി ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചിരുന്നു. നിയമനാംഗീകാരം ലഭിക്കുന്നത് വരെ ആര്‍ ഡി ഡി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന നേതാക്കളുടെ തീരുമാനത്തോടെയാണ് ഫയല്‍ തീര്‍പ്പാക്കാനുള്ള തീരുമാനം എടുത്തത്.

Top