കോഴിക്കോട് സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ ; 20 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: മേപ്പയ്യൂരിനടത്ത് കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ഥികളെ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് കഴിച്ച ഉച്ച ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റുവെന്നാണ് വിവരം. കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച സ്‌കൂളിലെത്തിയ വിദ്യാര്‍ഥികള്‍ ചര്‍ദിക്കുകയും അസ്വസ്ഥ പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടേയും നില ഗുരുതരമല്ല.

Top