ട്രെയിനുകളില്‍ വന്‍ കവര്‍ച്ച; 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്നു

കോഴിക്കോട്: ചെന്നൈ മംഗളൂരു സൂപ്പര്‍ ഫസ്റ്റ് ട്രെയിനില്‍ മോഷണം. 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്.ചെന്നൈ സ്വദേശി പൊന്നിമാരനാണ് മോഷണം പോയെന്ന പരാതി നല്‍കിയത്.

തിരൂപ്പൂരിനും കോഴിക്കോടിനുമിടയിലാണ് മോഷണം നടന്നത്. അതേസമയം, മലബാര്‍ എക്‌സ്പ്രസിലും കവര്‍ച്ച നടന്നതായി പരാതി ലഭിച്ചു. കാഞ്ഞങ്ങാട് സ്വദേശികളുടെ ഒമ്പതര പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Top