കോഴിക്കോട് റെയിൽ പാളത്തിൽ വിള്ളൽ: ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിക്കും മണ്ണൂരിനുമിടയിലാണ് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇതേ തുടർന്ന് കോഴിക്കോട്- ഷൊർണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും റെയിൽവേ എഞ്ചിനീയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒഴിവായത് വൻ ദുരന്തമാണെന്ന് പൊലീസ് അറിയിച്ചു.

Top