കോഴിക്കോട്ട് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; വനിതാ എസ് ഐയ്ക്ക് അടക്കം പരിക്ക്

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം പൊലീസിന്റെ ജീപ്പ് അപകടത്തില്‍പ്പെട്ടു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തില്‍ ഉണ്ടായിരുന്ന എസ് ഐ രമ്യ, പിആര്‍ഒ ഗിരീഷ്, ഡ്രൈവര്‍ രജീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. വടകരയില്‍ ഔദ്യോഗിക യോഗത്തിന് പോകുകയായിരുന്ന പൊലീസ് സംഘമാണ് അപകടത്തില്‍പ്പെട്ടത്.

Top