കോഴിക്കോട് കൂടുതല്‍ സീറ്റ് വേണം; മുസ്ലീം ലീഗ്

muslim league

കോഴിക്കോട്: സീറ്റ് വിഭജനത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതല്‍ പരിഗണന വേണമെന്ന കർശന നിലപാടുമായി മുസ്ലീം ലീഗ് ജില്ല നേതൃത്വം. സീറ്റ് വച്ചുമാറിയുള്ള നീക്കുപോക്കിനില്ലെന്നും ജില്ലയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.ലീഗ് മൽസരിച്ചിരുന്ന കുന്നമംഗലം കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഏറ്റടുത്ത് പകരം ബാലുശ്ശേരി ലീഗിന് നൽകിയിരുന്നു. എന്നാൽ രണ്ടിടത്തും യുഡിഎഫ് പരാജയപ്പെട്ടു.

ഇത്തവണ ഇത്തരമൊരു പരീക്ഷണത്തിനില്ലെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. കുന്നമംഗലത്ത് ഇത്തവണ ലീഗ് തന്നെ മൽസരിക്കാനാണ് തീരുമാനം.കഴിഞ്ഞ തവണ ലീഗിലുണ്ടായ പ്രാദേശിക പ്രശ്നങ്ങൾ മൂലം നഷ്ടമായ കൊടുവള്ളി തിരിച്ച് പിടിക്കുകയാണ് ഇത്തവണ ലീഗിന്‍റെ ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ചില പ്രാദേശിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ശക്തമായ നടപടി എടുത്ത് ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നാണ് ലീഗിന്‍റെ അവകാശ വാദം.

Top