സൗദിയില്‍ വാഹനാപകടം ; കൊയിലാണ്ടി സ്വദേശി മരിച്ചു

അല്‍ഹസ : സൗദി അല്‍ഹസയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മരിച്ചു.ആനവാതില്‍ക്കല്‍ നജീബ് (32) ആണ് മരിച്ചത്. നജീബിനൊപ്പം യാത്ര ചെയ്തിരുന്ന ഈജിപ്ഷ്യന്‍ സ്വദേശികളും കൊല്ലപ്പെട്ടു.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം.റിയാദില്‍ ഡ്രൈവറായിരുന്ന നജീബ് ഈജിപ്തുകാരുമായി ഇവിടുത്തെ വിമാനത്താവളത്തില്‍നിന്നും അല്‍ഹസയിലേക്ക് പോകുംവഴിയാണ് അപകടം.

Top