കോഴിക്കോട് നാദാപുരത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

bomb attack

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. പുറമേരിയില്‍ വെള്ളിയാഴ്ച പുലര്‍ച്ച നാലരയ്ക്കാണ് സംഭവം.

ബൈക്കിലെത്തിയ സംഘം ബോംബെറിയുകയും സ്‌ഫോടനത്തിന് ശേഷം ബൈക്ക് ഓടിച്ച് പോകുന്ന ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബിജെപി നടത്തിയ ഹര്‍ത്താലിനിടയിലും നാദാപുരം പുറമേരി ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

Top