പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കെട്ടിട നിര്‍മാണ കരാറുകാരനായ മുസ്തഫയാണ് പിടിയിലായത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അഞ്ച് പരാതികളാണ് ഇയാള്‍ക്കെതിരെ താമരശ്ശേരി പൊലീസിന് ലഭിച്ചത്. മുസ്തഫയ്‌ക്കൊപ്പം മറ്റൊരാള്‍ കൂടി പീഡിപ്പിച്ചതായും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെയും ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Top