കോഴിക്കോട് മെഡിക്കല്‍ കോളജ് ആക്രമണക്കേസ്; ഡിവൈഎഫ്‌ഐ നേതാക്കള്‍ കീഴടങ്ങി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ആക്രമണം നടത്തിയ കേസിൽ പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കൾ കീഴടങ്ങി. നടക്കാവ് പൊലീസ് സ്‌റ്റേഷനിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം കെ അരുൺ ഉൾപ്പടെയുള്ളവർ കീഴടങ്ങിയത്. പ്രതികളായ അരുൺ, രാജേഷ്, അഷിൻ, മുഹമ്മദ് ഷബീർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ.

സംഭവത്തിൽ ഏഴുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ആഗസ്റ്റ് 31 നാണ് മെഡിക്കൽ കോളജ് സെക്യൂരിറ്റി ജീവനക്കാരെ ഡിവൈഎഫ്‌ഐ നേതാക്കൾ സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചത്. ആശുപത്രിയുടെ പ്രധാന കവാടത്തിൽ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാർക്കും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവർത്തകനും പരിക്കേറ്റിരുന്നു

സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണമെന്നാവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാർ തടഞ്ഞതിനെ തുടർന്നുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്.

Top