മുൻ കോഴിക്കോട് മേയർ എം.ഭാസ്കരൻ നിര്യാതനായി

കോഴിക്കോട്: കോഴിക്കോട് മുൻ മേയറും സി.പി.എം നേതാവുമായിരുന്ന എം.ഭാസ്കരൻ(80) അന്തരിച്ചു. കുറച്ചു നാളായി കരൾ രോഗ ബാധിതനായിരുന്നു. അസുഖം മൂർച്ചിച്ചതിനെ തുടർന്ന് ശനിയാഴ്ച കോഴിക്കോട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെ മരിക്കുകയായിരുന്നു. സുമതിയാണ് ഭാര്യ.

2005 മുതൽ 2010 വരെ ഉള്ള കാലഘട്ടത്തിൽ അദ്ദേഹം കോഴിക്കോട് മേയറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കാരപ്പറമ്പ് സ്വദേശിയായ ഭാസ്കരൻ നിലവിൽ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. സഹകരണ ആശുപത്രി മുൻ ചെയർമാനുമാണ്.

റബ്കോ വൈസ് ചെയർമാനുമായിരുന്നു. നാലു തവണ കോർപറേഷൻ കൗൺസിലറായും സേവനം അനുഷ്ഠിച്ചു. കോർപറേഷൻ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.

Top