ഉരുള്‍പൊട്ടല്‍ ; ദുരിതം അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല

ramesh-chennithala

താമരശേരി: കോഴിക്കോട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് ജില്ലയില്‍ 52 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇവിടെ ഏകദേശം മൂവായിരത്തോളം പേരുണ്ടെന്നും ഇവര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താമരശേരി പഞ്ചായത്തില്‍ ഉരുള്‍പൊട്ടിയ കരിഞ്ചോല സന്ദര്‍ശിച്ചശേഷമാണ് പ്രതിപക്ഷനേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്.

5,000 പേരാണ് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നത്. ഇവര്‍ക്ക് വെള്ളവും മരുന്നും ഭക്ഷണവും എത്തിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരണമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ മേഖലയ്ക്കായി ദുരന്ത നിവരാണ സേനയുടെ ഒരു യൂണിറ്റ് വേണം. ഇത് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഇതിനു വേണ്ട നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിയെന്ന ആരോപണവുമായി സര്‍ക്കാരിനെതിരെ ചെന്നിത്തല രംഗത്തെത്തിയിരുന്നു. കോഴിക്കോട് ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വൈകിയെന്നാണ് ചെന്നിത്തല ആരോപിച്ചത്. ഇക്കാര്യം സംബന്ധിച്ച് ചീഫ് സെക്രട്ടറിയെ അദ്ദേഹം അതൃപ്തി അറിയിച്ചുവെന്നും പറഞ്ഞിരുന്നു.

Top