കൊറോണ വൈറസ്; സാംപിള്‍ പരിശോധന കോഴിക്കോട്ടെ ലാബിലും

കോഴിക്കോട്: സംസ്ഥാനത്ത് കൂടുതല്‍ പേര്‍ കൊറോണ സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറിയ സാഹചര്യത്തില്‍, ആലപ്പുഴയ്ക്ക് പുറമേ കോഴിക്കോട്ടെ ലാബിലും സാംപിള്‍ പരിശോധന ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നു മുതലാണ് സാംപിള്‍ പരിശോധന ആരംഭിച്ചത്. മൂന്ന് സാംപിളുകളാണ് ഇന്ന് ഇവിടെ പരിശോധിക്കുക.

അതിനിടെ കൊറോണ ബാധിതരെ ചികിത്സിക്കാനും രോഗബാധ സംശയിക്കുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുമായി കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി.

നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാവും ഐസൊലേഷന്‍ വാര്‍ഡുകളും കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുക.

അതേസമയം അതേസമയം സംസ്ഥാനത്ത് 1116 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണുള്ളത്.ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 807 സാംപിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 717 സാംപിളുകള്‍ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Top