കൂടത്തായി; വീണ്ടും ചോദ്യം ചെയ്യല്‍ ; എം.എസ് മാത്യുവിനെ മാപ്പു സാക്ഷിയാക്കിയേക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ വ്യാജ ഒസ്യത്ത് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട മുസ്ലീംലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയിയെ ഇന്ന്‌ വീണ്ടും ചോദ്യം ചെയ്തു. വടകര റൂറല്‍ എസ്പി ഓഫീസിലാണ് ഇമ്പിച്ചി മൊയിയെ ചോദ്യം ചെയ്തത്.

വ്യാജ ഒസ്യത്ത് നിര്‍മ്മിക്കാന്‍ ജോളിക്ക് ഏതൊക്കെ തരത്തില്‍ സഹായം ലഭിച്ചിട്ടുണ്ടെന്ന് അറിയുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ട സിപിഎമ്മിന്റെ കട്ടാങ്ങല്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറി മനോജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

ഇപ്പോള്‍ ജയിലിലുള്ള എം.എസ്.മാത്യുവിനെ മാപ്പുസാക്ഷിയാക്കിയേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത് അതിനാല്‍ മാത്യുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയിരിക്കുകയാണ്. അതേസമയം, റോയ് തോമസ് വധക്കേസിലെ കുറ്റപത്രം ഈ മാസം പകുതിയോടെ സമര്‍പ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.

Top