ജാമിയ,അലിഗഢ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികളും

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ആളിപ്പടരുമ്പോള്‍ ജാമിയ മിലിയ, അലിഗഢ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികളും.

പൗരത്വ നിയമത്തിനെതിരെ തങ്ങളുടെ ജൂനിയേഴ്‌സിനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് പ്രതിഷേധത്തിന് പിന്തുണയുമായെത്തിയത്.

മുദ്രാവാക്യം വിളിച്ചും പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും കോഴിക്കോടിന്റെ തെരുവീഥികളില്‍ പ്രതിഷേധം അലയടിക്കുകയാണ്. തുടക്കമാണെന്നായിരുന്നു അവരുടെ പ്രഖ്യാപനം. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തു.

Top