ലോക ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റായിരുന്ന പി.ടി.ഉമ്മര്‍കോയ അന്തരിച്ചു

കോഴിക്കോട്: ലോക ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റായിരുന്ന പി.ടി.ഉമ്മര്‍കോയ അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹം പന്നിയങ്കരയിലെ വീട്ടില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

ഇന്ത്യയില്‍ നടന്ന രാജ്യാന്തര ചെസ് മത്സരങ്ങള്‍ക്കും പരിശീലന ക്യാംപുകള്‍ക്കും നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു ഉമ്മര്‍കോയ.

ഇന്ത്യന്‍ ചെസ് ഫെഡറേഷന്‍,കോമണ്‍വെല്‍ത്ത് ചെസ് അസോസിയേഷന്‍, ഫിഡെ യൂത്ത് കമ്മിറ്റിയുടെ എന്നിവയുടെ നേതൃത്വസ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. പിന്നീടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഇന്ന് രാത്രി ഒമ്പതിന് പന്നിയങ്കരപള്ളിയില്‍ നടക്കുന്ന മയ്യത്ത് നമസ്‌ക്കാരത്തിന്‌ശേഷം കണ്ണംപറമ്പില്‍ കബറടക്കും.

Top