കോഴിക്കോട് നവകേരള സദസിനെ വരവേല്‍ക്കാന്‍ ദീപം തെളിയിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: കോഴിക്കോട് നവകേരള സദസിനെ വരവേല്‍ക്കാന്‍ ദീപം തെളിയിക്കാന്‍ നിര്‍ദേശം. കോഴിക്കോട് പുറമേരി പഞ്ചായത്തിലാണ് ദീപം തെളിയിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇന്ന് വൈകീട്ട് വീടുകളില്‍ ദീപം തെളിയിക്കാനാണ് നിര്‍ദേശം.വൈകീട്ട് 6.30 മുതല്‍ 7 വരെ ദീപം തെളിയിക്കണമെന്ന് പ്രചാരണ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.പുറമേരിക്ക് പുറമെ കൊയിലാണ്ടിയിലും ദീപം തെളിയിക്കല്‍ പരിപാടിക്ക് ആഹ്വാനമുണ്ട്. .സ്ഥാപനങ്ങളില്‍ വൈദ്യുതി ദീപം തെളിയിക്കണമെന്നാണ് നഗരസഭയുടെ നോട്ടീസ്.കൊയിലാണ്ടി നഗരസഭ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.ഇന്ന് മുതല്‍ 25ാംതിയതി വരെ സ്ഥാപനങ്ങള്‍ വൈദ്യുതി ദീപം കൊണ്ട് അലങ്കരിക്കണം എന്നാണ് നിര്‍ദേശം .സ്ഥാപനങ്ങളുടെ മുന്‍വശം അലങ്കരിക്കണം.കൊയിലാണ്ടി നഗരസഭ ചെയര്‍ പേഴ്‌സന്‍, സെക്രട്ടറി എന്നിവരുടെ പേരില്‍ ആണ് നോട്ടീസ്.

അതിനിടെ നവകേരള സദസ്സിന്റെ പരാതി കൗണ്ടര്‍ മാറ്റി.വയനാട്ടില്‍ രാത്രിയും രാവിലെയുമായി പെയ്ത കനത്ത മഴയെതുടര്‍ന്നാണ് നവകേരള സദസിന്റെ പരാതി കൗണ്ടര്‍ മാറ്റിയത്.കല്‍പ്പറ്റ സദസ്സിന്റെ പരാതി കൗണ്ടറാണ് സമീപത്തെ ജിനചന്ദ്ര സ്മാരക ജൂബിലി ഹാളിലേക്ക് മാറ്റിയത്.സദസ്സിനായി വേദിയൊരുക്കിയ എസ്.കെ.എം.ജെ. സ്‌കൂള്‍ മൈതാനം ചെളിക്കുളമായി.ഉച്ചയ്ക്ക് ശേഷം സദസ്സ് നടക്കാനിരിക്കുന്ന ബത്തേരിയിലും കനത്ത മഴയാണ്.

Top