ആറു വയസുകാരന്‍ മരിച്ച സംഭവം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

death-hand

കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് എച്ച്.എം.ഡി.സിയിലെ അന്തേവാസിയായ ഭിന്നശേഷിയുള്ള ആറു വയസുകാരന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് എച്ച്.എം.ഡി.സി. വയനാട് മാനന്തവാടി എടവക കുറുപ്പം വീട്ടില്‍ നിത്യയുടെയും ജിഷോയുടെയും മകന്‍ അജിന്‍ (6) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ആണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനക്കാരാണ് കുട്ടിയെ മൂക്കില്‍ നിന്നും രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടത്. ഈ സ്ഥാപനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായിരുന്നു അജിന്‍. അസ്വാഭാവിക മരണമായാണ് ഇത് കണക്കാക്കുന്നതെന്നും വകുപ്പ് തല അന്വേഷണം നടത്തുമെന്നും ജില്ലാസാമൂഹ്യ നീതി വകുപ്പ് ഓഫീസര്‍ ഷീബ മുംതാസ് പറഞ്ഞു. ചേവായൂര്‍ പൊലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്.

Top