കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേർ പൊള്ളലേറ്റ നിലയിൽ

കോഴിക്കോട്: ചെക്യാട് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ചെക്യാട് കായലോട്ട് രാജു, ഭാര്യ റീന, മക്കളായ സ്റ്റാലിഷ്, സ്റ്റഫിൻ എന്നിവരെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ടര മണിയോടെ വീട്ടിൽ നിന്ന് തീയും അലർച്ചയും കേട്ട അയൽവാസികളാണ് സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയത്.

വീടിന്‍റെ ഒരു മുറി പൂർണമായി കത്തിയ നിലയിലാണ്.തീ പിടുത്തതിന്റെ കാര്യം വ്യക്തമല്ല. നാലുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

Top