കോഴിക്കോട് ജില്ലയില്‍ ഇന്ന്മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 15 പേര്‍ക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് മാത്രം 15 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിവേദശത്ത് നിന്നവരാണ് എല്ലാവരും. എഫ്.എല്‍.ടി.സി.യില്‍ ചികിത്സയിലായിരുന്ന ഒരു വയനാട് സ്വദേശിയുള്‍പ്പെടെ ആറു പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് പുതുതായി വന്ന 1,067 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 18,471 പേര്‍ നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ ഇതുവരെ 55,687 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്നവരില്‍ 61 പേരുള്‍പ്പെടെ 254 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 163 പേര്‍ മെഡിക്കല്‍ കോളേജിലും 91 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 64 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 568 പേര്‍ ഉള്‍പ്പെടെ ആകെ 11,960 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 560 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 11,309 പേര്‍ വീടുകളിലും 81 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

Top