കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 57 പേര്‍ക്ക്; നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ച 57 പേര്‍ക്കില്‍ 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ചെക്യാട് വിവാഹത്തില്‍ പങ്കെടുത്തയാളുടെ ഒമ്പത് കുടുംബാംഗങ്ങള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 23 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കോഴിക്കോട് നഗരസഭയില്‍ 22 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 601 ആയി. ഇതില്‍ മുപ്പത്തേഴ് പേരുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ബേപ്പൂര്‍, കടലുണ്ടി, ഓമശേരി, മരുതോംങ്കര, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ഒരോ പേര്‍ക്ക് രോഗം പകര്‍ന്നതിന്റെ ഉറവിടം വ്യക്തമല്ല. കൊവിഡ് ബാധിച്ച് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ മരിക്കുകയും ചെയ്തു.

Top