കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 158 പേര്‍ക്ക്; 123 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 158 പേരില്‍ 123 പേര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കത്തിലൂടെയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നൂ പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 26 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ ആറുപേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ 20 അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായിട്ടുണ്ട്. മാവൂര്‍ മേഖലയില്‍ 15 പേര്‍ക്കും പെരുവയലില്‍ 12 പേര്‍ക്കും രോഗം ബാധിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 54 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

Top